Map Graph

വർക്കല തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

വർക്കല ശിവഗിരി തീവണ്ടി നിലയം ദക്ഷിണ റെയിൽവേ മേഖലയിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്ന ഒരു NSG–3 കാറ്റഗറി ഇന്ത്യൻ തീവണ്ടി നിലയമാണ്. വർക്കല പട്ടണത്തിലേക്കും തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലേക്കും സേവനം നൽകുന്ന കേരളത്തിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണിത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനും, കേരളത്തിലെ പതിനാലാമത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുമാണിത്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലായി പ്രതിദിനം 17,730 ൽ അധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഈ നിലയത്തിൽ ഏകദേശം 54 ട്രെയിനുകൾ നിർത്തുന്നു. കൊല്ലം-തിരുവനന്തപുരം ട്രങ്ക് ലൈനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, കൊച്ചി, ഡൽഹി, ബാംഗ്ലൂർ, മംഗലാപുരം, ചെന്നൈ, മുംബൈ, വിജയവാഡ, കൊൽക്കത്ത, ഗോവ തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ & ടയർ 2 നഗരങ്ങളുമായി ഈ തീവണ്ടി നിലയം നന്നായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

Read article